മൂത്രം നല്ല ബെസ്റ്റ് വളമാണത്രേ... നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്...

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 5 മെയ് 2015 (13:17 IST)
തന്റെ പുരയിടത്തിലെ ചെടികള്‍ മറ്റുള്ളവരുടേതിനേക്കാള്‍ നന്നായി തഴച്ചുവളരുന്നതിന്റെ രഹസ്യം ഒടുവില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. താന്‍ അതിന് പ്രയോഗിക്കുന്ന വളത്തിന്റെ കൂട്ടാണ് ഗഡ്കരി പുറത്ത്‌വിട്ടത്. ഡല്‍ഹിയിലെ ല്യൂട്ടണ്‍സ്‌ സോണിലെ തന്റെ ബംഗ്ലാവില്‍ സസ്യങ്ങള്‍ക്ക് ഗഡ്കരി ദിവസവും നല്‍കുന്നത് സ്വന്തം മൂത്രം തന്നെയാണെന്നാണ് അദ്ദേഹം ഇപ്പൊള്‍ പറയുന്നത്. മൂത്രത്തിന്റെ അങ്ങനെ അധിക്ഷേപിക്കരുതെന്നും ലഭ്യമായതില്‍ വച്ച് ഏറ്റവും ചെലവില്ലാത്തതും എന്നാല്‍ മികച്ചതുമായ വളമാണ് മൂത്രമെന്നുമാണ് സ്വയം സാക്ഷ്യപ്പെടുത്തി മന്ത്രി പറയുന്നത്.

തന്റെ പുരയിടത്തില്‍ താന്‍ സ്വയം ശേഖരിക്കുന്ന മൂത്രം ഉപയോഗിച്ച്‌ നനയ്‌ക്കുന്നതു മൂലമാണ്‌ ചെടികള്‍ നന്നായി വളരുന്നതെന്നാണ്‌ ഗഡ്‌കരി വെളിപ്പെടുത്തിയിരിക്കുന്നത്. മൂത്രം വീട്ടില്‍ ലഭ്യമാക്കാവുന്ന നല്ലൊരു വളമാണ്‌. യൂറിയയുടെയും നൈട്രജന്റെയും ശേഖരമാണിതെന്നും ഗഡ്‌കരി പറഞ്ഞു. ഞായറാഴ്‌ച നാഗ്‌പൂരില്‍ സ്‌പ്രിംഗിള്‍ ഇറിഗേഷനെ കുറിച്ച്‌ സംസാരിക്കുമ്പോഴാണ്‌ ഗഡ്‌കരി മൂത്രത്തിന്റെ വളക്കൂറിനെ കുറിച്ച്‌ വാചാലനായത്‌.

താന്‍ ദിവസവും ചെറിയ ക്യാനില്‍ ശേഖരിക്കുന്ന മൂത്രം 50 ലിറ്ററിന്റെ വലിയ ക്യാനിലേക്ക്‌ മാറ്റും. ഇതുപയോഗിച്ച്‌ നനയ്‌ക്കുന്ന ചെടികള്‍ക്ക്‌ മറ്റുളളവയെക്കാള്‍ ഒന്നര മടങ്ങ്‌ വളര്‍ച്ച കൂടുതലാണെന്നും ഗഡ്‌കരി പറഞ്ഞു. തോട്ടക്കാരനോട്‌ കുറച്ചു ചെടികള്‍ മൂത്രം ഉപയോഗിച്ച്‌ നനയ്‌ക്കാന്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ നനച്ചവ തഴച്ചുവളര്‍ന്നതാണ്‌ തനിക്കുളള അനുഭവം. ഒരു ഓറഞ്ച്‌ മരം മൂത്രം ഉപയോഗിച്ച്‌ നനച്ചാല്‍ വ്യത്യാസം മനസ്സിലാവും. അത്‌ മറ്റുളള മരങ്ങളേക്കാള്‍ കൂടുതല്‍ പൂവിടുകയും കായ്‌ക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :