അമരാവതി|
VISHNU N L|
Last Updated:
ശനി, 16 നവംബര്‍ 2019 (17:05 IST)
കര്‍ഷകര്‍ സര്‍ക്കാരിലും ദൈവത്തിലും പൂര്‍ണമായും ആശ്രയിക്കുന്നത് നിര്‍ത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൃഷി വികാസ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് കര്‍ഷകര്‍ക്ക് ഉപദേശവുമായി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്. പുരോഗമനപരമായ ജീവിതം കെട്ടിപ്പെടുക്കാന്‍ ദൈവത്തിലും സര്‍ക്കാരിലും മാത്രം ആശ്രയിക്കുന്നത് നിര്‍ത്തി വിജയത്തിനു പുതിയ സാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളണമെന്നാണ് മന്ത്രി ഉപദേശിച്ചത്.
കര്‍ഷകര്‍ സ്വയം നവീകരിക്കണം. സര്‍ക്കാരിലും ദൈവത്തിലും മാത്രം ആശ്രയിച്ചു മുന്നോട്ടുപോകരുത്. സ്വന്തം ജീവിതത്തെ പണിയുന്നത് നിങ്ങള്‍ ഓരോരുത്തരുമാണ്. സാമൂഹിക ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്കേ കഴിയൂ. വ്യവസായ സംരംഭത്തിനു പുതിയ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളണം - ഗഡ്കരി പറഞ്ഞു.
അഗ്രോ എക്സിബിഷനുകള്‍ നടത്തുന്നത് വിദര്‍ഭയിലെ കര്‍ഷകരുടെ വികസനത്തിനു വേണ്ടിയാണെന്നും പുത്തന്‍ സാങ്കേതിക വിദ്യകള്‍ അഭ്യസിച്ചു പരിശീലിച്ചു സ്വയം പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഇങ്ങനെ വരുമ്പോള്‍ കൃഷിയിലും മാറ്റമുണ്ടാകും. വിളകള്‍ മോശമായാല്‍ നിരാശരാകുന്നതിനു പകരം വിളകളെക്കുറിച്ചു പഠിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തുകയും വേണം, ഗഡ്കരി വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.