നെടുങ്കണ്ടത്തെ കസ്റ്റഡി മരണം; രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ, കുമാറിന്റെ ദേഹത്ത് കസേര ഇട്ടിരുന്നത് പൊലീസ് ഡ്രൈവർ

Last Modified ചൊവ്വ, 9 ജൂലൈ 2019 (10:07 IST)
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ രണ്ട് പൊലീസുകാര്‍ കൂടി അറസ്റ്റിലായി. സി.പി.ഒ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. തെളിവുകളെല്ലാം എതിരാണെന്ന് കണ്ടതോടെയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. നിലവില്‍ ഏഴ് പൊലീസുകാര്‍ രാജ്കുമാറിനെ മര്‍ദിച്ചെന്നാണ് കണ്ടെത്തല്‍. രാജ്കുമാറിന്റെ ദേഹത്ത് കസേര ഇട്ടിരുന്നത് പൊലീസ് ഡ്രൈവറാണ്. ചോദിച്ച പണം നൽകാത്തതിലുള്ള പ്രതികാരമായിരുന്നു ഇത്. മർദ്ദിക്കുമ്പോൾ പൊലീസുകാർ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

നിലവിൽ 4 പൊലീസ് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്‍കുമാറിനെ കസ്റ്റഡിയിൽ വച്ച് ആരൊക്കെയാണ് മർദ്ദിച്ചതെന്നും എന്താണ് സംഭവിച്ചതെന്നും ഉൾപ്പടെയുള്ള അന്വേഷണത്തിൽ കൃത്യമായ ചിത്രം ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :