82 വയസുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്‌കരിക്കാതെ ഭര്‍ത്താവും മകളും

 family kept , woman , cremation , dead body , പൊലീസ് , മൃതദേഹം , ഭാര്യ , ഭര്‍ത്താവ്
കൊല്‍ക്കത്ത| Last Updated: തിങ്കള്‍, 8 ജൂലൈ 2019 (20:24 IST)
എണ്‍പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിച്ച് ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്‌ക്കു സമീപമുള്ള ബെഹാലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം.

ഛായ ചാറ്റര്‍ജിയുടെ മൃതദേഹമാണ് ഭര്‍ത്താവ് രബീന്ദ്രനാഥും മകള്‍ നീലാഞ്ജനയും സംസ്‌കരിക്കാതെ സൂക്ഷിച്ചത്. മരിച്ച കാര്യം ഭര്‍ത്താവും മകളും രഹസ്യമാക്കി വെച്ചിരുന്നു.

മൂന്ന് ദിവസം കഴിഞ്ഞതോടെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു. സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ ഫ്ലാറ്റില്‍ നിന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് സംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകള്‍ പൊലീസ് നേരിട്ട് നടത്തി.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഛായയുടെ മകന്‍ ദേബാശിഷ് ചാറ്റര്‍ജി മരിച്ചത്. ദേബാശിഷിന്റെ മൃതദേഹവും കുടുംബം സംസ്‌കരിക്കാതെ സൂക്ഷിച്ചിരുന്നു. ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് അന്നും പൊലീസിനെ വിവരം അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :