കോട്ടയം|
Last Modified തിങ്കള്‍, 8 ജൂലൈ 2019 (17:38 IST)
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോട്ടയത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് (78)
മരിച്ചത്. ഭർത്താവ് വർഗീസ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് പൊള്ളലേറ്റതിനാല്‍ ചികിത്സ നല്കി.
രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ദിവസങ്ങളായി തുടര്‍ന്നു വന്ന സ്വത്ത് തര്‍ക്കത്തെ സംബന്ധിച്ചുള്ള വഴക്ക് ഇന്ന് രൂക്ഷമായി. തര്‍ക്കത്തിനിടെ ശോശാമ്മയെ വര്‍ഗീസ് തീ കൊളുത്തുകയായിരുന്നു.
സമീപവാസികളും മറ്റും ഓടിയെത്തി തീ അണച്ച് ശോശാമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.
വസ്തുത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും തര്‍ക്കം ദിവസങ്ങളായി തുടരുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.