അനുബന്ധ വാര്‍ത്തകള്‍
- കോടതി ആവശ്യപ്പെട്ടാല്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാമെന്ന് സിബിഐ; എതിര്‍ത്ത് സര്‍ക്കാര്‍
- നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം
- എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു
- കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി
- എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്
നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
നവീന്‍ ബാബു തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ സംശയകരമായ പാടുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് പരിശോധന നടത്തുന്നതിന് മുമ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്‍ക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പോലീസ് തന്നത്. അതിനുമുമ്പ് അനുമതി നേടിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തരുതെന്നും ഇക്കാര്യം കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ പോലും സൂക്ഷിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.