1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. National strike News

ഇന്ന് അര്‍ധരാത്രിമുതല്‍ 24മണിക്കൂര്‍ ദേശിയ പണിമുടക്ക്; പണിമുടക്കില്‍ സംസ്ഥാനത്തെ ഒന്നരക്കോടിയിലേറെപേര്‍ പങ്കെടുക്കുമെന്ന് സമരസമിതി

National Strik
ഇന്ന് അര്‍ധരാത്രിമുതല്‍ രാജ്യത്ത് 24മണിക്കൂര്‍ ദേശിയ പണിമുടക്ക് ആരംഭിക്കും. പണിമുടക്കില്‍ സംസ്ഥാനത്തെ ഒന്നരക്കോടിയിലേറെപേര്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. പത്ത് ദേശിയ തൊഴിലാളി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. 
 
സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കാളികളാകുന്നത്. നാളെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി, ടൂറിസം, പാല്‍ പത്ര വിതരണം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
ആവധി പിൻവലിച്ചു; ഇനി രണ്ടും, നാലും ഒഴികെ മറ്റു ശനിയാഴ്ചകളിൽ ബാങ്കുകൾ പ്രവർത്തിയ്ക്കും