കണ്ണിനു പൂരമായി സമാപന ചടങ്ങ് ആരംഭിച്ചു

ദേശീയ ഗെയിംസ്, കേരളം, തിരുവഞ്ചൂര്‍
തിരുവനന്തപുരം| vishnu| Last Modified ശനി, 14 ഫെബ്രുവരി 2015 (20:16 IST)
ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങുകള്‍, ആരംഭിച്ചു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. കണ്ണിനു പൂരമായ വെടിക്കെട്ടും. പ്രമുഖ ഡാന്‍സര്‍ ശോഭനയുടെ നൃത്ത ശില്‍പ്പവും
സമാപന ചടങ്ങിന് മാറ്റുകൂട്ടി. അതെസമയം വേദിയില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം ഇരിപ്പിടം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമാപന ചടങ്ങ് നടക്കുന്നവേദിയില്‍ം നിന്ന് ഇറങ്ങിപ്പോയി.

വേദിയില്‍ മുഖ്യമന്ത്രിയോടൊപ്പം ഭാര്യയും പേരക്കുട്ടിയും കൂടാതെ സ്ഥലം എം‌എല്‍‌എയും ഉണ്ടായിരുന്നിട്ടും വേദിയില്‍നിന്ന് മാറി താഴെ ഇരുത്തിയതാണ് തിരുവഞ്ചൂരിനെ പ്രകോപിപ്പിച്ചത്. ചടങ്ങില്‍ ഗെയിംസ് പതാക അടുത്ത ഗെയിംസ് നടക്കുന്ന ഗോവയ്ക്ക് കൈമാറി.

ദേശീയ ഗെയിംസില്‍ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജന്‍ പ്രകാശിനെ തെരഞ്ഞെടുത്തു. ആറു സ്വര്‍ണവും രണ്ടു വെള്ളിയും ഉള്‍പ്പെടെ എട്ടു മെഡലുകളാണുസജന്‍ നീന്തല്‍ക്കുളത്തില്‍നിന്നു വാരിയെടുത്തത്. മഹാരാഷ്ട്രയുടെ ആകാംഷ വോറ, മധ്യപ്രദേശിന്റെ ഇനോച്ച ദേവി, ത്രിപുരയുടെ ദിപാ കര്‍മാക്കര്‍ എന്നിവരുടെ പേരുകളാണു മികച്ച വനിതാ താരത്തിന്റെ പട്ടികയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :