Last Modified വെള്ളി, 13 ഫെബ്രുവരി 2015 (20:31 IST)
ദേശീയ ഗെയിംസില്‍ വിനിത ബാസ്‌ക്കറ്റ്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. ചരിത്രത്തിലാദ്യമായാണ് കേരളം ദേശീയ ഗെയിസില്‍ ബാസ്കറ്റ് ബോളില്‍ സ്വര്‍ണം നേടുന്നത്. ഇത് കേരളത്തിന്റെ 54 ആം സ്വര്‍ണ്ണ നേട്ടമാണ്. 4 ഗുണം 400 മീറ്റര്‍ റിലേയില്‍
ടിന്റു ലൂക്ക, അനില്‍ഡ തോമസ്, അനു രാഘവന്‍, അനു മറിയം ജോസ് എന്നിവരിടങ്ങിയ കേരളത്തിന്റെ ടീം സ്വര്‍ണം നേടി. ട്രിപ്പിള്‍ ജംപില്‍ കേരളം മെഡല്‍ തൂത്തു വാരി. എന്‍.വി. ഷീനയാണ് സ്വര്‍ണം നേടിയത്. അമിത ബേബി വെള്ളിയും എം.എ പ്രജുഷ വെങ്കലവും നേടി. ബോക്സിംഗിലും കേരളം സ്വര്‍ണം നേടി.
വനിതകളുടെ വോളിയിലും സൈക്ലിങ് കെറിന്‍ വിഭാഗത്തിലും കേരളം സ്വര്‍ണം നേടി. ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും വെങ്കലും കേരളത്തിനാണ്. കെസിയ വര്‍ഗീസ് സ്വര്‍ണം നേടിയപ്പോള്‍ വി.രജനി വെള്ളിയും ലിഡിയ മോള്‍ എം. സണ്ണി വെങ്കലവും നേടി. വനിത വോളിയില്‍ കര്‍ണാടകത്തെ തോല്‍പ്പിച്ചാണ് കേരളം സ്വര്‍ണം നേടിയത്. ഫൈനലില്‍ കര്‍ണാടകത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം പൊന്നണിഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.