തിരുവനന്തപുരം|
vishnu|
Last Modified ശനി, 14 ഫെബ്രുവരി 2015 (15:54 IST)
14 ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ കേരളത്തിന് ആശങ്കയുണര്‍ത്തി കേരള താരങ്ങള്‍ക്ക് മേല്‍ നാഷണല്‍ ആന്റി ഡോപ്പിങ് ഏജന്‍സി( നാഡ)യുടെ കരിനിഴല്‍. കേരളത്തിലെ മുതിര്‍ന്ന ചില താരങ്ങള്‍ നാഡയുടെ സംശയനിഴലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചതായാണ് നാഡ സംശയിക്കുന്നത്. ദേശീയ ഗെയിംസില്‍ പങ്കെടുത്ത താരങ്ങളുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് നാഡ അടുത്ത മാസം 20 നു പുറത്തുവിടും. അതിനു ശേഷമെ ഇക്കാര്യത്തില്‍ ഉറപ്പുവരു.
മരുന്നടിക്ക് പിടിക്കപ്പെടുകയാണെങ്കില്‍ കായിക രംഗത്ത് നിന്ന് അഞ്ചുവര്‍ഷം മുതല്‍ ആജീവനാന്ത വിലക്കുവരെ താരങ്ങള്‍ക്ക് നേരിടേണ്ടതായി വരും. മരുന്നടി പിടിച്ചാല്‍ നേടിയ മെഡലുകള്‍ തിരിച്ചുപിടിക്കുകയും തൊട്ടുപിന്നിലെത്തിയ താരങ്ങളെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 22 കായിക താരങ്ങള്‍ നാഡയുടെ നിരീക്ഷണത്തിലാണ്. ഇവരില്‍ അഞ്ച് മലയാളികള്‍ ഉണ്ടെന്നാണ് വിവരം.
മത്സരത്തില്‍ പങ്കെടുത്ത കായിക താരങ്ങളുടെ രക്തം, മൂത്രം എന്നിവയുടെ സാമ്പിളുകള്‍ ഡല്‍ഹിയിലെ ദേശീയ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് തിങ്കളാഴ്ച എത്തിക്കും.
അടുത്ത മാസം ഇരുപതിനോ അതിനു മുമ്പോ ഫലം വെളിപ്പെടുത്താനാകുമെന്നാണ് നാഡ അധികൃതര്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. അതിനു ശേഷമാകും പിടിക്കപ്പെട്ടവരെ അയോഗ്യരാക്കുന്ന നടപടികള്‍ അസോസിയേഷന്‍ നടത്തുക. കേരളത്തിന്റെ മുതിര്‍ന്ന താരങ്ങളെ ട്രയല്‍ ടെസ്റ്റിന് വിധേയരാക്കാതെ സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യപ്രകാരം ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇവരില്‍ പലരും സ്വര്‍ണം നേടി ഇവരും മുമ്പു മരുന്നടിക്കു പിടിയിലായവരും പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ചവരുമാണ് നിരീക്ഷണത്തിലുള്ളത്.