തിരുവനന്തപുരം|
vishnu|
Last Modified ശനി, 14 ഫെബ്രുവരി 2015 (14:05 IST)
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി അറിയിച്ചു. സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കുമെന്നും നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള താരങ്ങള്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഗെയിംസ് വില്ലേജില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിംപിക് യോഗ്യത നേടിയ സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കാന്‍ തീരുമാനമായതായും കായിക താരങ്ങളുള്‍പ്പടെയുള്ളവര്‍ക്കായി 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കോട്ടയം ചിങ്ങവനത്ത് സ്പോര്‍ട്സ് കോളജും കോഴിക്കോട് സ്പോര്‍ട്സ് സ്കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.