റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി, യുവതിക്ക് ദാരുണാന്ത്യം

അഭിറാം മനോഹർ| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (19:15 IST)
കോഴിക്കോട്: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാത്തമംഗലം കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ്(38) മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ജിഷയെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :