രേണുക വേണു|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (11:08 IST)
National Flag : ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയര്‍ത്തിയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളില്‍ വരേണ്ട നിറം സാഫ്രണ്‍ ആണ്. മധ്യത്തില്‍ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാന്‍ പാടില്ല. അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്. പതാക ഉയര്‍ത്തുമ്പോള്‍ വേഗത്തിലും താഴ്ത്തുമ്പോള്‍ സാവധാനത്തിലും വേണം.