12 തവണ ചെയ്തപ്പോൾ ദുഃഖമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അത് എങ്ങനെ ബലാത്സംഗം ആയി? - പി സി ജോർജിനെതിരെ വനിതാ കമ്മിഷൻ

കന്യാസ്ത്രീയെ അധിക്ഷേപിച്ചു; പി സി ജോർജിനെതിരെ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മിഷൻ

അപർണ| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (08:29 IST)
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി
ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ പി സി ജോർജ് വാര്‍ത്താ സമ്മേളനത്തില്‍ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് ദേശീയ വനിതാ കമ്മീഷന്‍ രേഖാ ശര്‍മ്മ
പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്.

13 തവണ പീഡിപ്പിക്കപ്പെട്ടെന്നാണ് കന്യാസ്ത്രീ പറയുന്നത്. പന്ത്രണ്ട് പ്രാവശ്യം അവര്‍ക്ക് ഒരു ദു:ഖവുമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അതെങ്ങനെയാണ് ബലാല്‍സംഗമാകുന്നത്. കന്യാസ്ത്രീ എന്നു പറഞ്ഞാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ കന്യാസ്ത്രീയല്ലെന്നും പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതാണ് ജോർജിനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മിഷനെ പ്രേരിപ്പിച്ചത്.

ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമര്‍ശങ്ങള്‍ നിയമസഭാ സാമാജികര്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. പിസി ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതുമെന്നും രേഖാ ശര്‍മ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :