Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (17:16 IST)
വിമര്‍ശകര്‍ക്ക് വീണ്ടും ചുട്ടമറുപടിയുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത്. ഫേസ്ബുക്കിലൂടെയായിരുന്നു കളക്ടറുടെ പ്രതികരണം.
ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ലെന്ന വ്യവസ്ഥയോടെത്തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നതെന്നും അതുപോലെ നേരത്തേ നിശ്ചയിച്ച യോഗമുണ്ടെങ്കില്‍ കഴിയും വരെ കാത്തുനിന്നേ പറ്റുവെന്നും പോസ്റ്റില്‍ പ്രശാന്ത് വ്യക്തമാക്കി.
സാധാരണക്കാര്‍ക്ക് ഇതൊക്കെ മനസിലാകുന്നുണ്ടെങ്കിലും പ്രമാണിമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രശാന്ത് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഒരു കലക്ടറുടെ ജോലി ഉൽഘാടനവും ചടങ്ങിൽ സംബന്ധിക്കലുമല്ല. ജോലിത്തിരക്കുണ്ടെങ്കിൽ വരാൻ പറ്റില്ല എന്ന വ്യവസ്ഥയോടെ തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നത്. അതുപോലെ നേരത്തേ നിശ്ചയിച്ച മീറ്റിങ്ങുണ്ടെങ്കിൽ അത് കഴിയുംവരെ കാത്ത് നിന്നേ പറ്റൂ. സാധാരണക്കാർക്കൊക്കെ ഇത് മനസ്സിലാവും. മലർക്കെ തുറന്നിട്ട വാതിലുകൾ മാത്രം കണ്ട് ശീലിച്ച പ്രമാണിമാർക്ക് അലോസരം തോന്നുന്നെങ്കിൽ അയാം ദി സോറി അളിയാ.