അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ ആറുദിവസം കൊണ്ട് വാക്സിന് നല്‍കിയത് 10ലക്ഷം പേര്‍ക്ക്; അമേരിക്കയേയും യുകെയേയും മറികടന്നു
- മെക്സിക്കന്‍ പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചു
- കൊവിഡ്: ഇസ്രയേല്‍ എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ജനുവരി അവസാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തി
- 24 മണിക്കൂറിനിടെ 13,203 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,06,67,736
- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,036 പേർക്ക് കൊവിഡ്, 5,173 രോഗമുക്തർ
കൊവിഡ്: എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ജയരാജൻ ഇപ്പോൾ. തിരുവനന്തപുരത്ത് നിന്നും വിദഗ്‌ധ ഡോക്‌ടർമാർ ഉടൻ മെഡിക്കൽ കോളേജിലെത്തും.
കൊവിഡ് ബാധിച്ച ജയരാജന് ന്യുമോണിയയും പിടിപ്പെട്ടു. പ്രമേഹം വർധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാൽ പ്രത്യേക സിപാപ്പ് ഓക്‌സിജൻ മെഷീൻ ഘടിപ്പിച്ചാണ് ജയരാജന് തീവ്രപരിചരണവിഭാഗത്തിൽ ചികിത്സ നൽകുന്നത്.