1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. MV Govindan about Nilambur by election

വി ടി പ്രകാശ് കഴിഞ്ഞ തവണ തോറ്റത് ഓർമയുണ്ടോ?, പണി തന്നത് ആര്യാടൻ ഷൗക്കത്തെന്ന് എം വി ഗോവിന്ദൻ

പട്ടാമ്പി, ബേപ്പൂര്‍,വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്ന് വ്യക്തമാണെന്നും ലേഖനത്തില്‍ ഗോവിന്ദന്‍ പറയുന്നു.

MV Govindan
കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണ്   നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന വി വി പ്രകാശ് പരാജയപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി വി അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില സ്വരചേര്‍ച്ചയില്ലായ്മയില്‍ ശക്തിപകര്‍ന്നാണ് എം വി ഗോവിന്ദന്റെ ആരോപണം.
 
 കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ ഫലം വരുന്നതിനും രണ്ട് ദിവസം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ച വിവി പ്രകാശിന്റെ കുടുംബം ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസിലും എരിയുമെന്ന പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായതാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ ജയം ഉറപ്പിക്കാന്‍ ബിജെപിയുമായും മുസ്ലീം മതമൗലീകവാദികളുമായും ചേര്‍ന്ന് മഴവില്‍ സഖ്യം ഉറപ്പിക്കാനാണ് കോണ്‍ഗസും ലീഗും ശ്രമിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും ബിഡിജെഎസിന് സീറ്റ് നല്‍കുമെന്നുമുള്ള മാധ്യമവാര്‍ത്തകള്‍ ശരിയാണെങ്കില്‍ പട്ടാമ്പി, ബേപ്പൂര്‍,വടകര മോഡല്‍ ആവര്‍ത്തിക്കാനാണ് ശ്രമമെന്ന് വ്യക്തമാണെന്നും ലേഖനത്തില്‍ ഗോവിന്ദന്‍ പറയുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു