1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Psychologist tragically died in Irinjalakuda

ചവിട്ടു മെത്തയില്‍ കിടന്ന പാമ്പ് കടിച്ചു; ഇരിങ്ങാലക്കുടയില്‍ യുവ മനഃശാസ്ത്രജ്ഞക്ക് ദാരുണമായ മരണം

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്.

Psychologist Tragically died
ഇരിങ്ങാലക്കുട: വീടിന് മുന്നില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ചു. ഇരിങ്ങാലക്കുടയിലെ മാടായിക്കോണത്താണ് സംഭവം. മാടായിക്കോണം സ്വദേശിയായ ഷാരോണിന്റെ ഭാര്യ ഹെന്ന (28) ആണ് ദാരുണമായ സംഭവത്തില്‍ മരിച്ചത്. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. വീടിന് മുന്നിലെ ചവിട്ടുമെത്തയ്ക്കുള്ളില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന പാമ്പ് ഇത്  ശ്രദ്ധിക്കാതെ അവിടേക്ക് വന്ന ഹെന്നയെ കടിക്കുകയായിരുന്നു. 
 
കുറാഞ്ചേരി ഇന്‍-മൈന്‍ഡ് മെന്റല്‍ ഹോസ്പിറ്റലില്‍ സൈക്കോളജിസ്റ്റാണ് ഹെന്ന. കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് മാടായിക്കോണത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെ ബുധനാഴ്ച പുലര്‍ച്ചെ 12.30 ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് ഷാരോണ്‍ ,മകന്‍ ഹെയ്ഡനും (3).
അടുത്ത ലേഖനം
ഇന്ത്യ ബംഗ്ലാദേശ് സീറോ ലൈനില്‍ കുടുങ്ങി 13 പേര്‍; കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് ബംഗ്ലാദേശ്