അനുബന്ധ വാര്‍ത്തകള്‍
- ചെന്നിത്തലയുടെ 'പൂഴിക്കടകന്‍'; സതീശന്‍ തള്ളിയ അന്‍വറിനെ 'ചേര്‍ത്തുപിടിച്ചു', പോര് മുറുകുന്നു
- ചവിട്ടു മെത്തയില്‍ കിടന്ന പാമ്പ് കടിച്ചു; ഇരിങ്ങാലക്കുടയില്‍ യുവ മനഃശാസ്ത്രജ്ഞക്ക് ദാരുണമായ മരണം
- P.V.Anvar: 'വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന സ്വഭാവം'; അന്‍വറിനെ അടുപ്പിക്കരുതെന്ന് ലീഗ്
- May 29, Kerala Weather Updates: പടിഞ്ഞാറന്‍ കാറ്റ് കേരളത്തിനു മുകളില്‍ ശക്തമാകും; അടുത്ത അഞ്ച് ദിവസത്തേക്ക് ഈ മഴ തുടരും
- മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി
സംസ്ഥാനത്തെ ഈ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്: ജാഗ്രത
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല
Manimala River
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കല്‍ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയല്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
അടുത്ത ലേഖനം