കർഷക നിയമത്തിൽ നിന്നും പിന്നോട്ടില്ല, വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഫെബ്രുവരി 2021 (14:07 IST)
കർഷകനിയമത്തിൽ നിന്നും കേന്ദ്രം പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക നിയമങ്ങൾ കർഷകർക്ക് വേണ്ടിയുള്ളതാണെന്നും തങ്ങളുടെ ഉത്‌പന്നങ്ങൾ എവിടെയും വിൽക്കുവാനുള്ള സ്വാതന്ത്രമാണ് നിയമത്തിലൂടെ കർഷകർക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.കാർഷികനിയമങ്ങളിലുള്ള ചർച്ച പാർലമെന്റിൽ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

അതേസമയം ട്വിറ്ററിൽ കാർഷിക നിയമവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ തുടരുകയാണ്. രാജ്യാന്തര തലത്തിലും നിരവധി പേർ സമരത്തെ പിന്തുണച്ചതോടെ ഇതിനെ പ്രതിരോധിക്കാൻ കേന്ദ്രം എംബസികളോട് നിർദ്ദേശം നൽകി. കർഷക സമരത്തിന്റെ സ്ഥിതി വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് രാജ്യത്തിന് എതിരെ നടക്കുന്ന പ്രചാരണം ചെറുക്കണമെന്നുമാണ് നിർദ്ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :