ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 46 വർഷം കഠിനതടവ്

എ ജെ കെ അയ്യർ| Last Modified വ്യാഴം, 21 ജൂലൈ 2022 (14:46 IST)
പാലക്കാട്: കേവലം അഞ്ചു വയസു മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കോടതി 46 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പട്ടാമ്പി കോങ്ങാട് പാച്ചേനി ലക്ഷംവീട് കോളനി നിവാസി അയൂബിനെയാണ് 46 വർഷവും മൂന്നു മാസവും ഉൾപ്പെടുന്ന കഠിന തടവിന് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.

ഇതുകൂടാതെ രണ്ടേ മുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഈ തുക അതിജീവിതയ്ക്ക് നൽകാനാണ് കോടതി നിർദ്ദേശം. പിഴ അടച്ചില്ലെങ്കിൽ രണ്ടരക്കൊല്ലം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കോങ്ങാട് സ്വദേശിയായ പെണ്കുട്ടിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി എടുത്തുകൊണ്ടുപോയി വീടിനടുത്തുള്ള പറമ്പിൽ വച്ചാണ് പീഡിപ്പിച്ചത്.

പട്ടാമ്പി ഫാസ്റ്റ് ട്രാക് പോക്സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കുട്ടിക്ക് അതിജീവനാംശം നൽകാനും കോടതി ഉത്തരവിട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :