ലാത്വിയൻ വനിതയുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണം: സുഹൃത്ത് ഹൈക്കോടതിയിൽ

Sumeesh| Last Modified വെള്ളി, 22 ജൂണ്‍ 2018 (15:45 IST)
കൊച്ചി: കോവളത്ത് ലാത്വിയൻ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മരണപ്പെട്ട യുവതിയുടെ ആൺസുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നാല് പ്രതികൾ ഉണ്ടെങ്കിലും രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്നതാണ് ഹർജിയിലെ പ്രധാന ആരോപണം.

പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നു നേരത്തെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും.

തിരുവനന്തപുരം പോത്തൻ‌കോട് ആയൂർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ ലാത്വിയൻ സ്വദേശിനിയെ കഴിഞ്ഞ മാർച്ചിൽ കാണാതാവുകയായിരുന്നു. തുടർന്ന് ഒരു മാസം നീണ്ട തിരച്ചിലിനൊടുവിൽ കോവളം തിരുവല്ലത്തിന് സമീപത്തെ കണ്ടൽകാട്ടിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :