അനുബന്ധ വാര്‍ത്തകള്‍
- പെൺകുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
- തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് ഉടമ 10 വയസുകാരനെ വെടിവച്ചു കൊന്നു
- അണികളുടെ വിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്: അമിത് ഷാ
- കരിഞ്ചോലയിലെ കൂറ്റൻ ജല സംഭരണിയുടെ ഉടമസ്ഥനെ കണ്ടെത്തി
- പാർക്കിങ്ങിനെ ചൊല്ലി തർക്കം; യുവതി ഓട്ടോ ഡ്രൈവർക്ക് നേരെ വെടിയുതിർത്തു
രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബി ജെ പി ദേശിയ ജനറൽ സെക്രട്ടറി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ. വലിയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനെല്ലാമായിട്ടും ഇപ്പോഴും രാഹുൽഗാന്ധി പല കാര്യങ്ങളും പഠിക്കാൻ ശ്രമിക്കുകയാണ്. 40 വയസു കഴിഞ്ഞിട്ടും കാര്യങ്ങൾ പഠിക്കാൻ സാധിക്കാത്ത വ്യക്തിയെ മന്ദബുദ്ധിയായിട്ട് മാത്രമേ വിശേഷിപ്പിക്കാനാകു എന്നായിരുന്നു സരോജ് പാണ്ഡെയുടെ പ്രസ്ഥാവന
നേരത്തെ കേരളത്തിലെ സി പി എം നേതാക്കൾക്കെതിരെ ഇവർ പ്രസ്ഥാവന നടത്തിയത് വലിയ വിവാദമായിരുന്നു. കേരളത്തിലെ സി പി എമ്മുകാർ ആർ എസ് എസുകാർക്ക് നേരെ കണ്ണുരുട്ടിയാൽ കണ്ണു ചൂഴ്ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡെയുടെ അന്നത്തെ പ്രസ്ഥാവന.