അനുബന്ധ വാര്‍ത്തകള്‍
- രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബി ജെ പി ദേശിയ ജനറൽ സെക്രട്ടറി
- പെൺകുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
- തോട്ടത്തിൽ കയറി മാങ്ങ പറിച്ചതിന് ഉടമ 10 വയസുകാരനെ വെടിവച്ചു കൊന്നു
- അണികളുടെ വിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്: അമിത് ഷാ
- പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല? അങ്ങനെ സംഭവിച്ചാൽ അർജന്റീന ലോകകപ്പിൽ തുടരും!
അർജന്റീന തോറ്റതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
കോട്ടയം: ക്രോയേഷ്യയുമായുള്ള ലോകകപ്പ് മത്സരത്തിൽ അർജന്റീന തോറ്റതിൽ മനംനൊണ്ട്. യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷം ഇയാൾ പുഴയിൽ ചാടിയതായാണ് വിവരം. 30 വയസുകാരനായ ബിനു അലക്സിനെയാണ് കാണാതായത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കോട്ടയത്തെ ആറുമാനൂരിലാണ് സംഭവം. വീട്ടിൽ ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം ഇയാളെ കാണാതാവുകയായിരുന്നു. അർജന്റീന തോറ്റ മനോവിഷമത്താലാണ് വീടുവിട്ടിറങ്ങുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ബിനുവിനെ കണ്ടെത്തുന്നതിനായി വീടിനു സമീപത്തെ മീനെച്ചിലാറിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തുകയാണ്.