1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Kadaykkal Katadimoodu

അയൽക്കാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു

Murder
കടയ്ക്കൽ: അയൽവാസികൾ തമ്മിലുള്ള തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. കടയ്ക്കൽ കാറ്റാടിമൂട് പറയാത്ത കോളനിയിൽ ചരുവിള വീട്ടിൽ ജോണി എന്ന ജോൺസൺ (52) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ചരുവിള പുത്തൻവീട്ടിൽ ബാബുവിനെ (52) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. കുത്തേറ്റ ജോൺസൺ അയൽക്കാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോൺസന്റെ നെഞ്ചിലേറ്റ മുറിവാണ് മരണത്തിനിടയാക്കിയത്.  

കോട്ടക്കലിൽ നിന്ന് കാറ്റാടിമൂട്ടിലേക്ക് താമസം മാറ്റിയ ജോൺസണും ബാബുവും ചേർന്ന് മദ്യപിക്കുകയും തമ്മിൽ തർക്കം ഉണ്ടാക്കുകയും പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത് നടന്നെങ്കിലും കൊലപാതകത്തിലാണ് കലാശിച്ചത്. കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി ബാബുവിനെ കോടതി റിമാൻഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വീട്ടമ്മയെ സഹോദരീ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി