മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (19:59 IST)
കൊച്ചി: എറണാകുളത്ത് മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു. ഇരുമ്പനം മഠത്തിൽ പറമ്പിൽ വീട്ടിൽ കരുണാകരൻ ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു മകൻ എന്ന അവിൻ നേരിട്ട് പോലീസിൽ കീഴടങ്ങി.


ഇന്ന് പുലർച്ചെ ഭാര്യയാണ് കരുണാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം മൂത്ത മകനെ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിതാവും മകനും തമ്മിൽ മദ്യപാനം നടന്നപ്പോൾ ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ തർക്കം തുടങ്ങിയതായാണ് വിവരം. തർക്കത്തിനൊടുവിൽ വടികൊണ്ട് പിതാവിനെ തലയ്ക്കടിച്ചു എന്നും എന്നാൽ കൊലപ്പെടുത്താൻ വേണ്ടി അല്ല ഇത് ചെയ്തതെന്നും അമൽ പോലീസിനോട് വെളിപ്പെടുത്തി. ഇരുമ്പനം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :