ഭാര്യയെ കൊലപ്പെടുത്തിയ ബംഗാളി യുവാവിന് 10 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ശനി, 12 മാര്‍ച്ച് 2022 (19:39 IST)
ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ ബംഗാളി യുവാവിന് കോടതി 10 വർഷം കഠിനതടവ് വിധിച്ചു. പശ്ചിമബംഗാളിലെ ജൽപായ്ഗുഡി സ്വദേശി ബിനു ഒറോൺ എന്ന 39 കാരനെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്.രാജീവ് ശിക്ഷിച്ചത്.

തടവ് ശിക്ഷയ്‌ക്കൊപ്പം 50000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില് ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2018 ജനുവരി ആറാം തീയതി പുത്തൻചിറ കരിങ്ങാച്ചിറയിലെ സ്വകാര്യ ഫാമിനടുത്തുള്ള വീട്ടിലായിരുന്നു സംഭവം. ജോലി കഴിഞ്ഞു തിരിച്ചെത്തിയ ബിജു ഭാര്യയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അയല്പക്കത്തെ വീട്ടിൽ മറ്റൊരാളിനോപ്പം കണ്ടെത്തി പ്രകോപിതനാവുകയും അവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ ഭാര്യയെ പിന്നീട് മാളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാല ഇൻസ്‌പെക്ടർ ആയിരുന്ന കെ.കെ.ഭൂപേഷ് ആയിരുന്നു കേസ് അന്വേഷിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :