വിഐപി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കൊലപാതകം, പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ സിങ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 മെയ് 2022 (12:30 IST)
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മീസെവാല വെടിയേറ്റ മരിച്ച സംഭവത്തിൽ ആം ആദ്മി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പഞ്ചാബിൽ ആരും സുരക്ഷിതരല്ലെന്ന് അമരീന്ദർ പറഞ്ഞു.

അതേസമയം കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്നവരെ
വെറുതെ വിട്ടില്ലെന്നും ജനങ്ങൾ ശാന്തത പാലിക്കണമെന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. പഞ്ചാബിൽ സിദ്ദു ഉൾപ്പടെ 424 വിഐപികൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ കഴിഞ്ഞ ദിവസമാണ് പഞ്ചാബ് സർക്കാർ പിൻവലിച്ചത്.

വിഐപി സുരക്ഷാ പിൻവലിച്ചതിനെ പിന്നാലെ നടന്ന കൊലപാതകത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :