സിദ്ദു മൂസേവാലയുടെ കൊലപാതകം, മുഖ്യപ്രതി പിടിയിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 മെയ് 2022 (19:26 IST)
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ മുഖ്യപ്രതി പിടിയിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി തീര്തഥാടകർക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സിദ്ദുവിന്റെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം സിബിഐയോ എന്‍ഐഎയോ ഏല്‍പ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചു.സിദ്ദുവിന്റെ സുരക്ഷ പിന്‍വലിച്ചതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കും.

ആക്രമണത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് സിദ്ദുവിന്റെ വാഹനത്തെ രണ്ട്‌ വാഹനങ്ങൾ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :