ഭർതൃവീട്ടുകാരുടെ മർദ്ദനത്തിൽ യുവതി ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 31 മെയ് 2022 (18:22 IST)
മുംബൈ: കുടുംബ വഴക്കിനൊടുവിൽ ഭർതൃവീട്ടുകാരുടെ മർദ്ദനത്തിൽ മനംനൊന്ത യുവതി ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ ഖരവല്ലി മഹാഡ് എന്ന സ്ഥലത്താണ് യുവതി തന്റെ 18 മാസം മുതൽ 10 വയസ്സുവരെയുള്ള തന്റെ അഞ്ചു പെൺകുട്ടികളും ഒരു ആൺ കുട്ടിയും ആയ മക്കളെ വീട്ടിലെ കിണറ്റിൽ എറിഞ്ഞു കൊന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മുംബൈ നഗരത്തിൽ നിന്ന് നൂറു കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. മർദ്ദനത്തെ തുടർന്ന് യുവതി അതിക്രൂരമായാണ് മക്കളെ കിണറ്റിൽ എറിഞ്ഞു കൊന്നത് എന്നാണു സൂചനയെന്നു പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :