മൂന്നാര്‍ സമരം സിപിഎം രാഷ്ട്രീയവത്കരിക്കുന്നു: ചെന്നിത്തല

സിപിഎം , മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , മൂന്നാര്‍ സമരം
തിരുവനന്തപുരം| jibin| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (17:33 IST)
മൂന്നാര്‍ പ്രശ്നം സിപിഎം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാളത്തെ ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാനാകുമെന്നും അദ്ദേഹം
പറഞ്ഞു.

അതേസമയം,
മൂന്നാറില്‍ സമരം നടത്തുന്ന തേയില തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടും. കെ ഡി എച്ച് പി കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് വെച്ച് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറാകണം. പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ എം എല്‍ എ നിരാഹാരസമരം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :