ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (16:31 IST)
മുല്ലപ്പെരിയാര്‍ ഡാമിലെ തകരാറുകള്‍ വന്ന ഷട്ടറുകള്‍ നന്നാക്കാതെ ജലനിരപ്പുയര്‍ത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കാന്‍ തയ്യാറെടുത്ത കേരളം പിന്നോക്കം പോകുന്നു. അപേക്ഷ നല്‍കിയാല്‍ പുനഃപരിശോധനാ ഹര്‍ജിയെ പ്രതികൂലമായി ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചതിനേ തുടര്‍ന്നാണ് കേരളം പിന്മാറിയത്.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍ പ്രത്യേക അപേക്ഷ നല്‍കാനായിരുന്നു സര്‍ക്കാര്‍ ധാരണയില്‍ എത്തിയിരുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ സര്‍ക്കാരിനെ അറിയിച്ചതൊടെയാണ് കേരളം തല്‍കാലം അപേക്ഷ നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത്.
പരാതി വീണ്ടും മേല്‍നോട്ട സമിതിയെ ധരിപ്പിക്കുകയാണ് വേണ്ടത്. സമിതി പരാതി തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. കോടതിയുടെ പരിഗണനയിലുള്ള ഒറിജിനല്‍ ഹര്‍ജിയില്‍ അപേക്ഷ ഫയല്‍ ചെയ്യുന്നതായിരിക്കും ഉചിതമെന്നും ഹരീഷ് സാല്‍വേ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.