തമിഴ്നാട്ടില്‍ പച്ചക്കറി വില കുതിക്കുന്നു, മലയാളിയുടെ കീശ ചോരും!

തിരുവനന്തപുരം| VISHNU.NL| Last Modified ശനി, 8 നവം‌ബര്‍ 2014 (11:05 IST)
കേരളത്തെ വിലക്കയറ്റത്തിന്റെ മുനയില്‍ നിര്‍ത്തി തമിഴ്നാട്ടില്‍ പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കുന്ന തമിഴ്നാട്ടിലെ പ്രധാന മാര്‍ക്കറ്റിലെല്ലാം മൂന്നിരട്ടി വരെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കനത്ത മഴമൂലമുള്ള കൃഷിനാശവും ഉത്പാദനക്കുറവുമാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്.

കമ്പത്ത് മാത്രം നൂറ് ഹെക്ടറിലധികം കൃഷി നശിച്ചു.മഴ നാശം വിതക്കാത്തയിടങ്ങളില്‍ ഉല്‍പാദനം തീരെ ഇല്ലാതായി. ഇതോടെ സമീപകാലത്തെങ്ങും ഇല്ലാത്തവിധം തമിഴ്നാട്ടില്‍ പച്ചക്കറി വില കുതിച്ച് കയറുകയാണ്. ഓണക്കാലത്ത് തമിഴ്നാട്ടിലെ കമ്പം മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് എട്ടുരൂപയ്ക്കും ബീന്‍സിന് ഇരുപതുയ്ക്കും ലഭിക്കുമായിരുന്നു.

എന്നാല്‍ ഇന്ന് എട്ടു രൂപയിരുന്ന തക്കാളി വില 20ലെത്തി, ബീന്‍സിന്‍റെ വില ഇരുപതില്‍ നിന്ന് 35രൂപ ഉയര്‍ന്ന് 55 രൂപയുമായി. അതേ സമയം മുരിങ്ങക്കയെ വിപണിയില്‍ കണികാണാന്‍ പോലുമില്ലാതായി. അതിര്‍ത്തി കടന്ന് പച്ചക്കറികള്‍ കേരളത്തില്‍ എത്തുമ്പോള്‍ ഇടനിലക്കാരും വിതരണക്കാരും ലാഭമെടുക്കുന്നതുകൂടി കണക്കിലെടുത്താല്‍ ഇവയുടെ വില 50മുതല്‍ അറുപത് രൂപവരെയൊ അതില്‍ കൂടുകയോ ചെയ്യാം. ഏതായാലും മലയാളിയുടെ പോക്കറ്റ് കീറുമെന്ന് ഉറപ്പ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :