തമിഴ്നാട് വീണ്ടും വെള്ളമെടുക്കുന്നതു കുറച്ചു, മുല്ലപ്പെരിയറില്‍ ജലനിരപ്പുയരുന്നു

കുമളി| VISHNU.NL| Last Modified ശനി, 8 നവം‌ബര്‍ 2014 (10:07 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.42 അടിയായി ഉയര്‍ന്നു. അണക്കെട്ടിലാണ് ജലം കൊണ്ടു പോകുന്നത് തമിഴ്‌നാട് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. അതേസമയം, അണക്കെട്ടിലും വൃഷ്ടി പ്രദേശത്തും രണ്ട് ദിവസമായി മഴ കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1171 ഘനയടി കുറഞ്ഞു. കഴിഞ്ഞ ദിവസം നീരൊഴുക്ക് 2000 ഘനയടിയായിരുന്നു.

നീരൊഴുക്ക് കുറഞ്ഞതോടെ തമിഴ്നാട് ഡാമില്‍ നിന്ന് വെള്ളമെടുക്കുന്നതും കുറച്ചിരിക്കുകയാണ്. ഇപ്പോള്‍ സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം മാത്രമെ തമിഴ്നാട് കൊണ്ടുപോകുന്നുള്ളു. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുവരുകളിലൂടെയും ഗാലറിയിലൂടെയും ചോരുന്ന വെള്ളത്തിന്റെ അളവ് കൂടിയത് ആശങ്ക കൂട്ടുകയാണ്.

എന്നാല്‍ കേരളത്തിന്റെ ആശങ്ക സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി നിരാ‍കരിച്ചതില്‍ കേരളത്തിന് പ്രതിഷേധമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകളും പ്രവര്‍ത്തന രഹിതമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ കേരളം സമീപിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :