തമിഴ്‌നാട് വെള്ളമെടുക്കുന്നത് കുറച്ചു; മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.2 അടി

  മുല്ലപ്പെരിയാര്‍ അണക്കെട്ട് , ജലനിരപ്പ് , തമിഴ്‌നാട് , കേരളം
കുമിളി| jibin| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (14:47 IST)
മഴയുടെ അളവ് കുറഞ്ഞിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138. 2 അടിയിലേക്ക് ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രണ്ടു ദിവസമായി മഴ പെയ്യുന്നില്ലെങ്കിലും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.

വൃഷ്ടി പ്രദേശത്ത് രണ്ടു ദിവസമായി മഴ പെയ്യുന്നില്ലെങ്കിലും സെക്കന്റില്‍ 1171 ഘനയടിയോളം വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 456 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. സ്പില്‍വേയിലെ രണ്ടു ഷട്ടറുകളുടെ തകരാര്‍ ഇതുവരെ പരിഹരിക്കാത്ത സാഹചര്യത്തിലാണ് അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത്.

അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാല്‍ കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറക്കാന്‍ തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴ കുറഞ്ഞെങ്കിലും തമിഴ്‌നാട് വെള്ളം കൊണ്ടു പോകാത്തത് ജല നിരപ്പ് ഇനിയും ഉയരാന്‍ കാരണമാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :