അഭിറാം മനോഹർ|
Last Modified ഞായര്‍, 2 മെയ് 2021 (16:59 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ ജനവിധി തീർത്തും അപ്രതീക്ഷിതമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനവിധിയെ മാനിക്കുന്നതായും പരാജയത്തെ പരാജയമായിതന്നെ കാണുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം ഒരുകാലത്തും തകർന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോളെല്ലാം വിശദമായി പഠിച്ച് വിലയിരുത്തി കോൺഗ്രസ് മുന്നോട്ടുപോയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ ആത്മാർത്ഥമായി കഠിന അധ്വാനം ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.