Kerala Election Result 2021: അരുവിക്കരയില്‍ കെഎസ് ശബരീനാഥന്‍ പരാജയപ്പെട്ടു; 30 വര്‍ഷത്തിനു ശേഷം ഇടതുപക്ഷം
അരുവിക്കരയില്‍ കെഎസ് ശബരീനാഥന്‍ പരാജയപ്പെട്ടു. 30 വര്‍ഷത്തിനു ശേഷമാണ് ഇടതുപക്ഷം ഇവിടെ അധികാരം പിടിച്ചെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജി സ്റ്റീഫനാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശബരീനാഥന്‍ ജയിച്ചിരുന്നത്.
അതേസമയം സംസ്ഥാനത്ത് എന്‍ഡിഎക്ക് ഒരിടത്തും ലീഡില്ല. തൃശൂരില്‍ ഇ ശ്രീധരന്‍ മികച്ച മത്സരം കാഴ്ചവച്ചെങ്കിലും ലീഡ് മാറുകയായിരുന്നു.