സീറ്റുകളുടെ കാര്യത്തിൽ ആശങ്കയില്ല, യു‌ഡിഎഫ് സെഞ്ചുറി അടിക്കും: ആത്മവിശ്വാസത്തിൽ മുല്ലപ്പള്ളി

അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (14:03 IST)
നിയമസഭ തിരെഞ്ഞെടുപ്പിൽ യു‌ഡിഎഫ് സെഞ്ചുറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 55 ശതമാനത്തിലേറെ പുതുമുഖങ്ങളും യുവതലമുറയും പിന്നെ പരിചയ സമ്പന്നരുമുള്ള ഒന്നാം തരം സ്ഥാനാര്‍ത്ഥി പട്ടികയാണ് കോൺഗ്രസിന്റെതെന്നും ജനങ്ങളുമായി ആശയ സംവാദം നടത്തി തയ്യാറാക്കിയ പ്രകടന പത്രിക ജനകീയ സ്വഭാവവുമുള്ളതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം പുറത്തുവന്ന സർവേകളിൽ വിശ്വാസമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സർവേകളിൽ ഞാൻ ജയിക്കില്ലെന്ന് പറഞ്ഞപ്പോഴെല്ലാം ഞാന്‍ ജയിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16-17 സീറ്റുകള്‍ വരെ സര്‍വ്വേകൾ പറഞ്ഞപ്പോൾ വെറും ഒരു സീറ്റ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :