മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു; തുറന്നിരിക്കുന്നത് അഞ്ചു ഷട്ടറുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (08:59 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു. നിലവില്‍ തുറന്നിരിക്കുന്നത് അഞ്ചു ഷട്ടറുകളാണ്. 30സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.50 അടിയാണ്. ശക്തമായ മഴയില്‍ ജനനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഏഴു ഷട്ടറുകള്‍ തുറന്നത്. ഇതേ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :