കനത്ത മഴ: ആളിയാര്‍ ഡാമിലെ 11 ഷട്ടറുകളും തുറന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (08:19 IST)
കനത്ത മഴയെ തുടര്‍ന്ന് ആളിയാര്‍ ഡാമിലെ 11 ഷട്ടറുകളും തുറന്നു. ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഇതിലൂടെ 4500 ക്യൂസെക്‌സ് ജലമാണ് പുറത്തേക്ക് പോകുന്നത്. ഇതിനാല്‍ നദികളിലെ ജലനിരപ്പ് കൂടാതന്‍ സാധ്യതയുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :