നോക്കുകൂലി ആവശ്യപ്പെട്ടാല്‍ പിടിച്ചുപറിക്ക് കേസെടുക്കണമെന്ന് ഹൈക്കോടതി

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (08:10 IST)

നോക്കുകൂലി ആവശ്യപ്പെട്ടെന്ന പരാതിയുണ്ടെങ്കില്‍ തൊഴിലാളികള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കുമെതിരെ പിടിച്ചുപറിക്ക് കേസെടുക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മോധാവി ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെട്ടെന്നു കണ്ടെത്തിയാല്‍ അവരുടെ ചുമട്ടുതൊഴിലാളി ലൈസന്‍സ് റദ്ദാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ കൊണ്ടുവരുന്ന ഭേദഗതിയെ സംബന്ധിച്ച് അറിയിക്കാനും ഇസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. വെറുതേ നോക്കിനില്‍ക്കാന്‍ കൂലി എന്നത് ലോകത്തൊരിടത്തും കേള്‍ക്കാത്ത കാര്യമാണ്. കേരളത്തില്‍ മാത്രമേ ഇത് നടക്കൂ. നോക്കുകൂലി എന്ന പരാതിയില്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരേയും നടപടി വേണം. എങ്കിേല ഇത് തടയാനാകൂ. പിടിച്ചുപറിക്കു പുറമേ ഐ.പി.സി. പ്രകാരമുള്ള മറ്റു വകുപ്പുകള്‍ പ്രകാരവും കേസെടുക്കണം. വെറുതേ ഉത്തരവിട്ടാല്‍ മാത്രം തടയാനാകില്ല നോക്കൂകൂലിയെന്നും കോടതി അഭിപ്രായപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :