രജനീകാന്ത് രാഷ്ട്ര്രിയത്തില്‍ ഇറങ്ങരുതെന്ന് തമിഴ്നാട് കോണ്‍ഗ്രസ്

ചെന്നൈ| VISHNU.NL| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (14:53 IST)
തമിഴ് മക്കളുടെ മനസിലെ ആരാധ്യ താരമായ സ്റ്റൈല്‍ മന്നനെ കളത്തിലിറക്കി തമിഴ് മണ്ണ് പിടിക്കാന്‍ വെള്ളം തിളപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്ര്രിയ നീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസും രംഗത്ത്. രജനീകാന്തിന് എല്ലാ പാര്‍ട്ടിയിലും പെട്ട ആരാധകരുണ്ടെന്നും അതിനാല്‍ അദ്ദേഹം രാഷ്ട്ര്രിയത്തില്‍ ഇറങ്ങുന്നതിനൊട് യോജിപ്പില്ലെന്നുമാണ് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ഘടകത്തിന്റെ നിലപാട്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും രജനികാന്തിന് ആരാധകരുണ്ട്. മാത്രമല്ല തമിഴ് ജനത അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്ര് ഇവികെഎസ് ഇളങ്കോവന്‍ പറഞ്ഞു. ബിജെപി ആഞ്ഞു പരിശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നോക്കുന്ന മുന്‍ കേന്ദ്രമന്ത്രി ജികെ വാസന് രജനീകാന്ത് പിന്തുണ നല്‍കിയതും കോണ്‍ഗ്രസിനെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി.

രജനികാന്തിനെ പോലൊരാള്‍ കേവലം ഒരു ചെറിയ വൃത്തത്തിനുള്ളില്‍ ചുരുങ്ങരുതെന്ന് പറഞ്ഞ ഇളങ്കോവന്‍,​ പക്ഷേ മതേതരത്വത്തെ പിന്തുണയ്ക്കുന്ന രജനികാന്ത് അടക്കമുള്ളവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാനും മറന്നില്ല. നേരത്തേ വാസ്ന്റെ പിതാവ് കോണ്‍ഗ്രസ് പിളര്‍ത്തി തമിഴ് മാനില കോണ്‍ഗ്രസ് ഉണ്ടാക്കി ഡി‌എംകെയോടൊപ്പം ചേര്‍ന്നപ്പോള്‍ അതിന് അനുകൂലമായ നിലപാടായിരുന്നു ഇദ്ദേഹം പ്രകടിപ്പിച്ചത്.

1996ല്‍ കോണ്‍ഗ്ര്സ വിട്ട് മൂപ്പനാര്‍ തമിഴ്മാനില കോണ്‍ഗ്രസ് രൂപീകരിക്കുന്പോള്‍ ഡിഎംകെയ്ക്ക് വോട്ട് ചെയ്യാനായിരുന്നു രജനിയുടെ ആഹ്വാനം. ജയലളിതയുടെ എഡിഎംകെ അധികാരത്തില്‍ വന്നാല്‍ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഡി‌എം‌കെ അധികാരത്തില്‍ എത്തിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :