ജലനിരപ്പുയരുന്നു; മുല്ലപ്പെരിയാര്‍ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു

മുല്ലപ്പെരിയാര്‍, ജലനിരപ്പ്, സമരം
ഉപ്പുതറ| VISHNU.NL| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (14:51 IST)
ജലനിരപ്പ് അശങ്കാജനകമായി ഉയരുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിനേ ചൊല്ലി വീണ്ടും പ്രക്ഷോഭത്തിന് തുടക്കമാകുന്നു. ജലനിരപ്പ് 138 അടിക്ക് മുകളിലെത്തിയിട്ടും തമിഴ്നാട് ജലനിരപ്പ് താഴ്ത്താത്തതാണ് മുല്ലപ്പെരിയാര്‍ സമര സ്മിതി വീണ്ടും സജീവമാകാന്‍ കാരണം. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സമരസമിതിയുടെ യോഗം ഇന്ന് ഉപ്പുത്തറയില്‍ ചേരുമെന്നാണ് സൂചന.

ജലനിരപ്പ് 142 അടിയാക്കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു. അതിനാല്‍ ജലനിരപ്പ് 140 അടിയാകാതെ വെള്ളം കൊണ്ടുപോകില്ലെന്നാണ് തമിഴ്നാട് പറയുന്നത്. കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദേശപ്രകാരം ജലനിരപ്പ് 136 അടിയില്‍ എത്തിയതിന് ശേഷം അണക്കെട്ടില്‍ വിശദമായ പരിശോധനകള്‍ നടത്തണം അതിന് ശേഷമേ ജലനിരപ്പ് ഉയര്‍ത്താന്‍ പാടുളളു.

എന്നാല്‍ മുല്ലാപെരിയാര്‍ മേല്‍നോട്ട സമിതി ഈ നിര്‍ദ്ദേശവും തള്ളി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആശങ്ക പരിഗണിച്ചതുമില്ല. ഡാമിലെ 12, 13 ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ ജലനിരപ്പ് താഴ്ത്തനമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി ചെയര്‍മാന്‍ എല്‍എവി നാഥന്‍ നിരാകരിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് കേരളം പ്രതിഷേധം അറിയിച്ചിരുന്നു. കേരളത്തിന്റെ ആശങ്ക പരിഗണിക്കാതെ നിലപാടെടുത്തതാണ് മുല്ലപ്പെരിയാര്‍ സമരം വീണ്ടും തുടങ്ങാന്‍ സമര സമിതി പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്നത്. ചെയര്‍മാന്‍ ഫാ: ജോയി നിരപ്പേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമര പരിപാടികള്‍ ആവിഷ്കരിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :