വീണയെ ഊഞ്ഞാലാട്ടി മുഹമ്മദ് റിയാസ്; ചിത്രം വൈറല്‍

രേണുക വേണു| Last Modified തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:36 IST)

ഭാര്യ വീണ വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വീണയെ ഊഞ്ഞാലാട്ടുന്ന ചിത്രം പങ്കുവെച്ച് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മന്ത്രി. ഫെയ്‌സ്ബുക്കിലാണ് മന്ത്രി ചിത്രം പങ്കുവെച്ചത്.
തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പമാണ് മന്ത്രിയുടെ ഓണാഘോഷം. തിരുവനന്തപുരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇന്നലെ പങ്കെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :