രാജ്യസഭ തെരഞ്ഞെടുപ്പ്; എംപി വീരേന്ദ്ര കുമാറിന് ജയം, ലഭിച്ചത് 89 വോട്ടുകള്‍ - എൽഡിഎഫിന്റെ ഒരു വോട്ട് അസാധു

രാജ്യസഭ തെരഞ്ഞെടുപ്പ്; എംപി വീരേന്ദ്ര കുമാറിന് ജയം, ലഭിച്ചത് 89 വോട്ടുകള്‍ - എൽഡിഎഫിന്റെ ഒരു വോട്ട് അസാധു

 rajyasabha , mp veerendrakumar , LDF , Cpm , UDF , വീരേന്ദ്ര കുമാര്‍ , രാജ്യസഭ , എല്‍ഡിഎഫ് , യുഡിഎഫ്
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified വെള്ളി, 23 മാര്‍ച്ച് 2018 (20:11 IST)
കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എംപി വീരേന്ദ്രകുമാറിന് വിജയം. 89 വോട്ടുകള്‍ വീരേന്ദ്ര കുമാറിന് ലഭിച്ചു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാര്‍ഥി ബി ബാബു പ്രസാദിന് 40 വോട്ടുകള്‍ ലഭിച്ചു.

യുഡിഎഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് വീരേന്ദ്രകുമാർ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്.

കേരള കോണ്‍ഗ്രസിലെ ഒമ്പത് അംഗങ്ങളും, ബിജെപി അംഗം ഒ രാജഗോപാലും പിസി ജോര്‍ജും വോട്ടെടുപ്പില്‍ നിന്ന്
വിട്ടുനിന്നു. ആരോഗ്യകാരണങ്ങളാല്‍ അഹമ്മദ് കബീര്‍ എംഎല്‍എയും വോട്ട് ചെയ്യാനെത്തിയില്ല. 139 അംഗങ്ങളാണ് സംഭയിലുള്ളത്. ഇതില്‍ 130 വോട്ടുകളാണ് പോള്‍ ചെയ്തത്.

യുഡിഎഫിന്റെ പരാതി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളെ തുടർന്ന് അൽപം വൈകിയായിരുന്നു വോട്ടെണ്ണൽ ആരംഭിച്ചത്. വൈകിട്ട് 5.55ന് ആരംഭിച്ച വോട്ടെണ്ണൽ 6.15ഓടെ അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :