സച്ചിന്‍റെ കാലാവധി അവസാനിക്കുന്നു, ജെയ്‌റ്റ്‌ലി വീണ്ടും രാജ്യസഭയിലേക്ക്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അരുണ്‍ ജെയ്‌റ്റ്‌ലി, രാജ്യസഭ, എന്‍ ഡി എ, വീരേന്ദ്രകുമാര്‍, കെ എം മാണി, Sachin Tendulkar, Arun Jeytley, RS, RajyaSabha, NDA, K M Mani
ന്യൂഡല്‍ഹി| BIJU| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (18:09 IST)
ഈ മാസം 23നാണ് രാജ്യസഭയിലെ ഒഴിവുവരുന്ന 59 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കുന്നവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെടുന്നു. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. പതിനാറ്‌ സംസ്ഥാനങ്ങളില്‍ നിന്നാണ് 59 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.

ഈ തെരഞ്ഞെടുപ്പില്‍ പത്തിലധികം സീറ്റുകള്‍ എന്‍ ഡി എയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൃത്യമായ കണക്ക് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. പത്തിലധികം സീറ്റുകള്‍ പിടിച്ചാല്‍ എന്‍ ഡി എ മുന്നണിക്ക് അംഗബലം ഉയരുമെങ്കിലും ഭൂരിപക്ഷം കിട്ടുക എന്ന സ്വപ്നം പിന്നെയും വിദൂരത്തിലാണ്.

യുപിയില്‍ പത്ത് സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. ഏറ്റവുമധികം രാജ്യസഭാ സീറ്റുകള്‍ ഒഴിവുവരുന്നത് യു പിയിലാണ്. ഇതില്‍ ബി എസ് പി നേതാവ് മായാവതി ഒഴിഞ്ഞ സീറ്റും ഉള്‍പ്പെടുന്നു.

കേരളത്തില്‍ എം പി വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവിലേക്കാണ് മത്സരം. കേരള കോണ്‍ഗ്രസ് എം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നടി രേഖയും കാലാവധി അവസാനിക്കുന്ന പ്രമുഖരില്‍ പെടുന്നു. വ്യവസായി അനു ആഗയുടെ കാലാവധിയും അവസാനിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :