പാലക്കാട് തോൽവി: നീതിപൂര്‍വമായ നടപടി വേണം- വീരേന്ദ്ര കുമാർ

എംപി വീരേന്ദ്ര കുമാർ , വിഎം സുധീരന്‍ , ലോക്‍സഭാ തെരഞ്ഞെടുപ്പ് , പാലക്കാട്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (17:30 IST)
ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടേറ്റ തോല്‍വിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ വാക്കു പാലിച്ചില്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാർ. തോല്‍വിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ നീതിപൂര്‍വമായ നടപടി വേണം. വിഷയം അടുത്ത യുഡിഎഫ് യോഗം ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് തോല്‍വിയെക്കുറിച്ച് പഠിച്ച റിപ്പോര്‍ട്ട് ഇതുവരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടും അല്ലാതെയും ജെഡിയുവിന് യുഡിഎഫ് നേതൃത്വം നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. ആർഎസ്പിക്ക് കിട്ടിയതുപോലെയുള്ള പരിഗണന തങ്ങള്‍ക്കും ആവശ്യമാണെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു.

ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ പാലക്കാട് തോല്‍ക്കാന്‍ കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് ഉപസമിതിയുടെ കരട് റിപ്പോര്‍ട്ടിൽ പറയുന്നത്. തോൽവിയെക്കുറിച്ച് പഠിക്കാൻ ആര്‍
ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഉപസമിതിയെ നിയോഗിച്ചെങ്കിലും ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടതോടെ ഉപസമിതിയുടെ നേതൃത്വം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ പിപി തങ്കച്ചന്‍ ഏറ്റെടുത്തു. റിപ്പോര്‍ട്ടിന്റെ കരട് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നേരത്തേ തയാറാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഈ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നായിരുന്നു പിപി തങ്കച്ചൻ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :