അക്രമരാഷ്‌ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് സുധീരന്‍

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (12:02 IST)
അക്രമരാഷ്‌ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധീരന്റെ പ്രതികരണം.

ചാവക്കാട്ട് നടന്ന കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെങ്കിലും അപലപനീയമാണ്. അക്രമരാഷ്‌ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ല. തെറ്റായ പ്രവണതകളും ശൈലികളും ഒരു തരത്തിലും ഉണ്ടാകരുതെന്നും സുധീരന്‍ പറഞ്ഞു.

സി പി എം അടക്കമുള്ള പാര്‍ട്ടികള്‍ അക്രമരാഷ്‌ട്രീയത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാഠമാകണം. അനഭിലഷണീയ പ്രവണതകള്‍ കോണ്‍ഗ്രസിലും വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ അക്രമത്തിന്റെ ചെറിയ കണിക പോലും ഉണ്ടാകരുതെന്നും പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :