കണ്ണൂരില്‍ പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ല; സുധീരന് ചെന്നിത്തലയുടെ മറുപടി

വിഎം സുധീരന്‍ , രമേശ് ചെന്നിത്തല ,  കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച പറ്റി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 16 ജൂലൈ 2015 (12:57 IST)
കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. ആഭ്യന്തരവകുപ്പിനെതിരായ സുധീരന്റെ പ്രസ്താവന ഏതു സാഹചര്യത്തിലെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുമില്ല. ഏതെങ്കിലും കേസ് ചൂണ്ടിക്കാണിച്ചാല്‍ പരിശോധിക്കാന്‍ തയാറാണന്നും ചെന്നിത്തല പറഞ്ഞു.

ടിപി കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയാറല്ലെന്ന് അറിയിച്ചതാണ്. ആവശ്യമെങ്കില്‍ സിബിഐക്ക് വീണ്ടും കത്തെഴുതാമെന്നും ചെന്നിത്തല വ്യക്തമാക്കി. കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച പറ്റിയിട്ടും നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പ് മടിക്കുകയാണെന്നാണ് സുധീരന്‍ പറഞ്ഞത്. കണ്ണൂരില്‍ അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ സിപിഎം നല്‍കുന്ന പ്രതിപട്ടിക ആഭ്യന്തരവകുപ്പ് അതു പോലെ അംഗീകരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

കണ്ണൂരില്‍ പൊലീസിനു നിരന്തരം വീഴ്ച്ച സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വീഴ്‌ചകള്‍ പറ്റിയിട്ടും നടപടി സ്വീകരിക്കുവാന്‍ ആഭ്യന്തരവകുപ്പ് മടിക്കുകയാണ്. അക്രമ സംഭവങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്തുകയാണു പൊലീസ് ചെയ്യേണ്ടതെന്നുമാണ് സുധീരന്‍ പറഞ്ഞത്. ആക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൊടാതെ സിപിഎം നല്‍കുന്ന പ്രതിപട്ടിക അതു പോലെ സ്വീകരിക്കുകയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :