അനുബന്ധ വാര്‍ത്തകള്‍
- ഹത്രസ് കേസ് അന്വേഷണം ഹൈക്കോടതി നിരീക്ഷിയ്ക്കട്ടെ എന്ന് സുപ്രീം കോടതി
- കാലുകൾ സുന്ദരമാക്കാം, ഇതാ ചില നാടൻ വിദ്യകൾ !
- രോഹിണി നക്ഷത്രത്തിൽ പിറന്ന പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ഇക്കാര്യങ്ങൾ അറിയു !
- ടാറ്റയുടെ ആൾട്രോസ് ഇവി വിപണിയിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ !
- 64 എംപി ക്വാഡ് ക്യാമറ, 6000 എംഎഎച്ച് ബറ്ററി; ഗ്യാലക്സി M31 പ്രൈം എഡിഷനുമായി സാംസങ്, ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യം !
കോൺഗ്രസ് നിർദേശിച്ചാൽ പാലായിൽ മത്സരിയ്ക്കുമെന്ന് കെ എം മാണിയുടെ മരുമകൻ
കോട്ടയം: കോൺഗ്രസ് നിർദേശിച്ചാൽ പാല മണ്ഡലത്തിൽനിന്നും മത്സരിയ്ക്കും എന്ന് കെ എം മാണിയുടെ മകൾ സാലിയുറ്റെ ഭർത്താവ് എം പി ജോസഫ്. കേരള കോൺഗ്രസ് (എം) എൽഡിഎഫിലേയ്ക്ക് പോയത് ഉചിതമായില്ല എന്ന് വ്യക്തമാക്കികൊണ്ടാണ് കെ എം മാണിയുടെ മരുമകൻ നിലപാട് പ്രഖ്യാപിച്ചത്. കോരള കോൺഗ്രസ് എം ഇടതുപക്ഷത്ത് എത്തിയെങ്കിലും വോട്ടുകൾ ഇടതിന് ലഭിയ്ക്കില്ല എന്നും മുൻ ലേബർ കമ്മീഷൻകൂടിയായ എം പി ജോസഫ് പറയുന്നു.
കെ എം മാണിയെ വ്യക്തിപരമായി അക്രമിച്ചവരാണ് ഇടതുപക്ഷവും സിപിഎമ്മും. ദേശീയ തലത്തിൽ രാജ്യം വലിയ പ്രശ്നങ്ങളും അഭിമുഖീകരിയ്ക്കുന്നു. ഇതിൽനിന്നും കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിയ്ക്കാനാകു. അത്തരം ഒരു ഘട്ടത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഒരു മുന്നണിയിൽനിന്നും കേരള കോൺഗ്രസ് എം വിട്ടുപോയത് ശരിയായില്ല എന്ന് എം പി ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് ഇടതുപക്ഷത്ത് എത്തി എങ്കിലും വോട്ടുകൾ ലഭിയ്ക്കില്ല എന്നും എംപി ജോസഫ് വ്യക്തമാക്കി.